KOYILANDY DIARY.COM

The Perfect News Portal

യു​വ​തീ​ യു​വാ​ക്കൾക്ക്‌ റോ​ട്ട​റി ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ വി​വാ​ഹം ന​ട​ത്തി​കൊ​ടു​ക്കു​ന്നു

കോ​ഴി​ക്കോ​ട്: സാമ്പത്തി​ക​മാ​യി പി​ന്നോ​ക്കം നി​ല്‍​ക്കു​ന്ന യു​വ​തീ​ യു​വാ​ക്ക​ളു​ടെ വി​വാ​ഹം റോ​ട്ട​റി ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ത്തി​കൊ​ടു​ക്കു​ന്നു. സമൂഹ വിവാഹമായല്ലാതെ ര​ക്ഷി​താ​ക്ക​ളു​ടെ നി​ര്‍ദേശങ്ങള്‍​ക്ക് വി​ധേ​യ​മാ ​യാണ് വിവാഹം നടത്തിക്കൊടുക്കുകയെന്ന് ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു. മാ​താ​പി​താ​ക്ക​ള്‍ മു​ഖേ​ന മാ​ത്ര​മേ വി​വാ​ഹം ന​ട​ത്തൂ. മാ​ര്‍​ച്ച്‌ ഒ​ന്നു മു​ത​ല്‍ 31 ​നി​ശ്ച​യി​ച്ച വി​വാ​ഹ​ങ്ങ​ളാ​ണ് ന​ട​ത്തി​ക്കൊ​ടു​ക്കു​ക.​

ച​ക്കോ​ര​ത്തു​കു​ളം റോ​ട്ട​റി ഹാ​ളാ​ണ് വി​വാ​ഹ​വേ​ദി. എ​ല്ലാ ജാ​തി​മ​ത​സ്ഥ​ര്‍​ക്കും വി​വാ​ഹ​ങ്ങ​ള്‍ ന​ട​ത്തി​ക്കൊ​ടു​ക്കും.
100 പേ​ര്‍​ക്കു​ള്ള സ​ദ്യ, ഒ​രു ഗ്രാം ​തൂ​ക്ക​മു​ള്ള താ​ലി, വെ​ള്ളി​മാ​ല, സ്റ്റേ​ജ് ഡെ​ക്ക​റേ​ഷ​ന്‍ എ​ന്നി​വ​യും സൗ​ജ​ന്യ​മാ​യി ഏ​ര്‍​പ്പെ​ടു​ത്തും.

വി​വാ​ഹ അ​പേ​ക്ഷ​യ്ക്കൊ​പ്പം സ്ഥ​ലം എം​.എ​ല്‍.​എ യു​ടെ​യോ വാ​ര്‍​ഡ് കൗ​ണ്‍​സി​ല​റു​ടെ​യോ സാ​ക്ഷ്യ​പ​ത്രം ഉ​ണ്ടാ​വ​ണം.
വി​വാ​ഹ പ​ദ്ധ​തി​യി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍​ക്ക് ച​ക്കോ​ര​ത്തു​കു​ളം റോ​ട്ട​റി ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ടാം.സി. ​മോ​ഹ​ന്‍, രാ​ഹു​ല്‍ ​കെ.​നാ​യ​ര്‍, എ.​ മ​ണി തു​ട​ങ്ങി​യ​വ​ര്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *