യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട്: കോട്ടപ്പറമ്പ് ആശുപത്രിക്ക് സമീപം യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടപ്പറമ്പ് സ്വദേശി സിയ (30) ആണ് മരിച്ചത്. മുറിവേറ്റ നിലയിലാണ് മൃതദേഹം. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. പോലീസ് അന്വേഷണം ആരംഭിച്ചു.
