യുവാവ് കുളത്തിൽ മുങ്ങി മരിച്ചു

കൊയിലാണ്ടി: തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശി ചാരുവിളവീട് ഗോപാലകൃഷ്ണന്റെ മകന്‍ നന്ദഗോപാല്‍ (22) കുളത്തില്‍ മുങ്ങിമരിച്ചു. കൂട്ടുകാരന്റെ ബന്ധുവിന്റെ വിവാഹത്തിന് അരിക്കുളം കാവുംവട്ടത്തെ വീട്ടില്‍ എത്തിയതായിരുന്നു. 11 അംഗ സംഘത്തോടൊപ്പം കുളത്തില്‍ ഇറങ്ങിയപ്പോള്‍ മുങ്ങിപ്പോവുകയായിരുന്നു. അമ്മ: രാജലക്ഷ്മി. സഹോദരന്‍: അനന്തഗോപാല്‍.
