യുവമോര്‍ച്ച യൂണിറ്റ് സെക്രട്ടറി കഞ്ചാവുമായി എക്സൈസ് പിടിയില്‍

കരകുളം: യുവമോര്‍ച്ച യൂണിറ്റ് സെക്രട്ടറി കഞ്ചാവുമായി എക്സൈസ് പിടിയില്‍. മുക്കോല തോപ്പില്‍ തടത്തരികത്ത് വീട്ടില്‍ സഞ്ചു (23) ആണ് നെടുമങ്ങാട് എക്സെെസിന്റെ പിടിയിലായത്. യുവമോര്‍ച്ച മുല്ലശേരി യൂണിറ്റ് സെക്രട്ടറിയാണ് സഞ്ചു. വ്യാഴാഴ്ച രാത്രി എട്ടോടെ ഏണിക്കര മാര്‍ക്കറ്റിന് സമീപംവച്ചാണ് ഇയാളെ പിടികൂടിയത്. കൂടെയുണ്ടായിരുന്നയാള്‍ ഓടി രക്ഷപ്പെട്ടു.
ചെറിയ പൊതികളാക്കിയ നിലയിലാണ് കഞ്ചാവ് കരുതിയിരുന്നത്. മൂന്ന് ദിവസമായി ഇയാള്‍ എക്സൈസ് നിരീക്ഷണത്തിലായിരുന്നു. കരകുളം സ്കൂള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായ സഞ്ചു . ഇയാള്‍ക്കെതിരെ നെടുമങ്ങാട്, മണ്ണന്തല സ്റ്റേഷനുകളില്‍ നിരവധി കേസുകള്‍ നിലവിലുണ്ട്.

