യുവതിയെയും മക്കളെയും കാണാതായ സംഭവം: പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു

കൊയിലാണ്ടി: ഇരുപത് കാരനൊപ്പം ഒളിച്ചോടിയ അമ്മയെയും രണ്ടു മക്കളെയും കാണാതായ സംഭവത്തിൽ കൊയിലാണ്ടി പോലീസ് 348/17 U/s 57 വകുപ്പ് പ്രകാരം കേസ്സെടുത്ത് അന്വേഷണം നടത്തി വരുന്നു.
പൂക്കാട് ഗൾഫ് റോഡിൽ റഹ്മത്ത് മൻസിൽ ജേഷ്ഠത്തി സുനിയോടൊപ്പം താമസിച്ചു വരുന്ന സക്കീന (30), മക്കളായ സന (8), റിനു (5) റിനുവിനെയുമാണ് ഈ മാസം 4 – മുതൽ കാണാതായത്. അന്ന് കാലത്ത് 8.30 ഓടെ ഗുണ്ടൽ പേട്ടയിലെക്ക് പോകുകയാണെന്ന് പറഞ്ഞാണ് കുട്ടികളോടൊപ്പംപോയത്.തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. ഇതേ തുടർന്നാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. കാസർഗോഡ് സ്വദേശിനിയായ യുവതി ഗുണ്ടൽപേട്ട സ്വദേശിയായ ഭർത്താവ് ഇമ്രാനുമായി വേർപിരിഞ്ഞ് പൂക്കാട് ജേഷ്ഠത്തിയോടൊപ്പം താമസിക്കുകയായിരുന്നു.
കോഴിക്കോട്ടെ ഒരു സ്വകാര്യ തുണിക്കടയിൽ ജോലി ചെയ്തുവരുകയായിരുന്ന യുവതി അവിടെ ജോലി ചെയ്തുവരുന്ന കോഴിക്കോട് തോപ്പയിൽ ബീച്ചിലെ 20 കാരനായ ഷിഹാബുദീനുമൊന്നിച്ചാണ് പോയതെന്ന് വിവരം ലഭിച്ചിട്ടുണ്ട്. ഇവരെ കുറിച്ച് വിവരം ലഭിക്കുന്നവർ കൊയിലാണ്ടി പോലീസ് സ്റ്റേഷനിലെ 9497980798 എന്ന നമ്പറിലോ 9497987 193 എന്ന നമ്പറിലോ വിവരമറിയിക്കണമെന്ന് പോലീസ് അറിയിച്ചു.
