യുവതിയെ പീഡിപ്പിച്ച കേസിൽ എസ്.ഐ.യ്ക്ക് സസ്പെൻഷൻ

കൊയിലാണ്ടി: യുവതിയെ പീഡിപ്പിച്ച കേസ്സിൽ റിമാൻഡിലായ എസ്.ഐ. ജി.എസ്.അനിലിനെ സർവ്വീസിൽ നിന്നും അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തു. കഴിഞ്ഞ ദിവസം കൊയിലാണ്ടി നഗരത്തിലെ എ.ടി എം. കൗണ്ടറിന് സമീപം വെച്ചാണ് യുവതിയെ എസ്. ഐ മർദ്ദിച്ചത്. നാട്ടുകാർ ഇടപെട്ട് യുവതിയെ പിങ്ക് പോലീസിൽ ഏൽപിക്കുകയായിരുന്നു. തുടർന്ന് പയ്യോളി പോലീസ് എത്തിയ ശേഷം യുവതി പരാതി നൽകി.
ഇതിനെ തുടർന്നാണ് പീഡനവിവരം പുറത്തറിയുന്നത്. നിരവധി തവണ തന്നെ ബലാത്സംഗത്തിനിടയാക്കിയതായും മർദ്ദിച്ചതുമായാണ് യുവതി പരാതിയിൽ പറയുന്നത്. അതിനിടയിൽ കഴിഞ്ഞ ദിവസം രാത്രി യുവതിയെ ആശുപത്രിയിലെത്തി മൊഴി മാറ്റി പറയണമെന്നാവശ്യപ്പെട്ട് രണ്ടാമത്തെ ഭാര്യ ഷാഹിയ, ആദ്യ ഭാര്യയിലെ മകൾ അമ്മു, അമ്മുവിന്റെ ഭർത്താവ് അനീഷ് എന്നിവർക്കെതിരെ കൊയിലാണ്ടി പോലീസ് കേസെടുത്തിരുന്നു.

