യു.പി.എ. കൊണ്ടുവന്ന ഭക്ഷ്യ സുരക്ഷാ നിയമം പിൻവലിക്കുക: DYFI റേഷൻ ഷോപ്പ് ഉപരോധിച്ചു

കൊയിലാണ്ടി : ഡി.വൈ.എഫ്.ഐ. പന്തലായനി ഈസ്റ്റ് യൂണിറ്റ് നേൃത്വത്തിൽ റേഷൻകട്ക്ക് മുമ്പിൽ ഉപരോധം സംഘടിപ്പിച്ചു. കേരളത്തിലെ റേഷൻ സമ്പ്രധായം തകർത്ത മുൻ യു.പി.എ, യു. ഡി. എഫ്. സർക്കാർ കൊണ്ടുവന്ന ഭക്ഷ്യ സുരക്ഷാ നിയമം തിരുത്തണമെന്നാവശ്യപ്പെട്ട് നടന്ന സമരം സി. പി. ഐ. എം. കൊയിലാണ്ടി ഏരിയാ സെക്രട്ടറി കെ. കെ. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പന്തലായനി ഗേൾസ് സ്കൂൾ റേഷൻകടയ്ക്ക് മുമ്പിൽ നടന്ന സമരത്തിൽ ബ്ലോക്ക് ജോയിന്റ് സെക്രട്ടറി വി. എം. അനൂപ് അദ്ധ്യക്ഷതവഹിച്ചു. സംസ്ഥാന കമ്മിററി അംഗം അഡ്വ: എൽ. ജി. ലിജീഷ്, നഗരസഭാ കൗൺസിലർ പി. കെ. രാമദാസൻ മാസ്റ്റർ, പി. ചന്ദ്രശേഖരൻ, എൻ. സി. സത്യൻ എന്നിവർ സംസാരിച്ചു. അർജുൻ സ്വാഗതവും മേഖലാ ജോ. സെക്രട്ടറി വി. എം. അജീഷ് നന്ദിയും പറഞ്ഞു.
