മസ്തിഷ്കജ്വരം ബാധിച്ച് കുട്ടികള്‍ മരിച്ചത് ലിച്ചിപ്പഴം കഴിച്ചതിനേത്തുടര്ന്നെന്ന് ആരോപണം

മുസാഫര്‍പുര്‍: ബിഹാറില്‍ മസ്തിഷ്കജ്വരം ബാധിച്ച് കുട്ടികള്‍ മരിച്ചത് ലിച്ചിപ്പഴം കഴിച്ചതിനേത്തുടര്ന്നെന്ന് ആരോപണം. ആരോപണമുയര്ന്നതിനേത്തുടര്ന്ന് ലിച്ചിപ്പഴം പരിശോധിക്കാന്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ തീരുമാനിച്ചു. പട്ടിണി മാറ്റാന്‍ ആളുകള്‍ ലിച്ചിപ്പഴം ധാരാളം കഴിക്കാറുണ്ടെന്നാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ കണ്ടെത്തല്‍.
ഇതേത്തുടര്‍ന്ന്, കൂടുതല്‍ പരിശോധനകള്‍ക്കായി എയിംസിലെ ഡോക്ടര്‍മാരും മറ്റ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും മുസഫര്‍പൂരിലേക്ക് തിരിക്കുമെന്നാണ് വിവരങ്ങള്‍. അതിനിടെ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 112 ആയി. നാല് കുട്ടികളാണ് ഇന്ന് മരിച്ചത്.

ജൂണ്‍ ഒന്നു മുതല്‍ മുന്നൂറിലധികം കുട്ടികളാണ് രോഗലക്ഷണങ്ങളുമായി എസ്കെഎംസിഎച്ച് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്. രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവു കുറഞ്ഞാണ്(ഹൈപ്പഗ്ലൈസീമിയ) ഭൂരിഭാഗം കുട്ടികളും മരിച്ചതെന്നാണ് അധികൃതരുടെ വാദം.

