മോഷ്ടിച്ച ബൈക്കുമായി രണ്ടു യുവാക്കളെ അറസ്റ്റ് ചെയ്തു

കൊയിലാണ്ടി: മോഷ്ടിച്ച ബൈക്കുമായി രണ്ടു യുവാക്കളെ കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തു.
കുന്നത്തറ മാണിക്കോത്ത് വിഷ്ണു (21), കുന്നത്തറകുളങ്ങര മീത്തൽ പ്രിൻസ് (2 1) എന്നിവരെയാണ് കൊയിലാണ്ടി എസ്.ഐ.രാജനും സംഘവും അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് KL 11 H740 9 നമ്പർ ബൈക്ക് പിടികൂടി. കൊയിലാണ്ടി നഗരത്തിൽ വാഹന പരിശോധനക്കിടെയാണ് ഇവർ പിടിയിലായത്. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും.
