മോദിയെ ഞെട്ടിച്ച് ശ്രീധരന് കൊച്ചിക്കാരുടെ സ്വീകരണം

തിരുവനന്തപുരം: കൊച്ചി മെട്രോയുടെ ഉദ്ഘാടനച്ചടങ്ങ് വേദിയില്‍ മെട്രോമാന്‍ ഇ. ശ്രീധരന് ലഭിച്ചത് പ്രധാനമന്ത്രി മോദിക്ക് പോലും ലഭിക്കാത്ത സ്വീകരണം. വേദിയിലേക്ക് കൊച്ചി മെട്രോ എം.ഡി ഏലിയാസ് ജോര്‍ജ്, ശ്രീധരനെ സ്വാഗതം ചെയ്തപ്പോഴാണ് സദസ് വന്‍ കയ്യടി മുഴക്കിയത്.
ഉദ്ഘാടനച്ചടങ്ങില്‍ നിന്നും പ്രധാനമന്ത്രിയുടെ ഓഫീസ് ശ്രീധരനെ ഒഴിവാക്കിയതിനെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. പിന്നീട് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചതിനെ തുടര്‍ന്നാണ് ശ്രീധരനെയും പ്രതിപക്ഷ നേതാവിനെയും വേദിയില്‍ ഉള്‍പ്പെടുത്തിയത്.

ഉദ്ഘാടന വേദിയില്‍ നിന്ന് ഒഴിവാക്കിയതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഉയര്‍ന്നപ്പോള്‍ ലഭിച്ച പിന്തുണയെക്കുറിച്ച് കഴിഞ്ഞദിവസം അദ്ദേഹം പ്രതികരിച്ചിരുന്നു. ജനങ്ങളുടെ സന്മനസും അവര്‍ക്ക് തന്നിലുള്ള വിശ്വാസവുമായിരിക്കാം അതിനു കാരണമെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണ.
കൊച്ചി മെട്രോ സമ്മാനം മാത്രമല്ല, നിധിയായി കരുതി കാത്തു സൂക്ഷിക്കണമെന്നാണ് കൊച്ചി നിവാസികള്‍ക്ക് ശ്രീധരന്‍ നല്‍കിയ നിര്‍ദേശം.

കൊച്ചി മെട്രോയില്‍ യാത്ര ചെയ്യുമ്പോള്‍ അച്ചടക്കം പാലിക്കണം. സ്റ്റേഷനുകളും പരിസരവും വൃത്തിയായി സൂക്ഷിക്കണം. ഒരു കുഞ്ഞിനെ വളര്‍ത്തി വലുതാക്കുന്നതു പോലുള്ള കരുതല്‍ മെട്രോയോട് ഉണ്ടാവണമെന്നും ഇ ശ്രീധരന്‍ നിര്‍ദേശിച്ചിരുന്നു.

