KOYILANDY DIARY.COM

The Perfect News Portal

മോണ്ടിസോറി അധ്യാപന പരിശീലന കോഴ്‌സുകളിലേക്ക്‌ വനിതകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: നാഷണല്‍ ചൈല്‍ഡ് ഡെവലപ്‌മെന്റ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന മോണ്ടിസോറി വിദ്യാഭ്യാസത്തിലുള്ള അധ്യാപന പരിശീലന കോഴ്‌സുകളുടെ ഇരുപത്തിഅഞ്ചാമത് ബാച്ചിലേക്ക് വനിതകളില്‍ നിന്ന് (പ്രായപരിധിയില്ല) അപേക്ഷ ക്ഷണിച്ചു.

സര്‍ട്ടിഫിക്കറ്റ് ഇന്‍ ഇന്റര്‍നാഷണല്‍ മോണ്ടിസോറി ടി.ടി.സി. (ഒരു വര്‍ഷം, യോഗ്യത-എസ്.എസ്.എല്‍.സി.) ഡിപ്ലോമ ഇന്‍ ഇന്റര്‍നാഷണല്‍ മോണ്ടിസോറി ടി.ടി.സി. (ഒരുവര്‍ഷം, യോഗ്യത-പ്ലസ്ടു). അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഇന്റര്‍നാഷണല്‍ മോണ്ടിസോറി ടി.ടി.സി. (ഒരുവര്‍ഷം യോഗ്യത/2 വര്‍ഷം ടി.സി.സി. 2 വര്‍ഷം പി.പി.ടി.സി.) പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ഇന്റര്‍നാഷണല്‍ മോണ്ടിസോറി ടി.ടി.സി. (ഒരുവര്‍ഷം, യോഗ്യത ഏതെങ്കിലും ഡിഗ്രി) എന്നിവയാണ് കോഴ്‌സുകള്‍.

എല്ലാ താലൂക്കുകളിലും പ്രാധാന ടൗണുകളിലും പഠന കേന്ദ്രങ്ങളുണ്ട്. അധ്യാപകനത്തില്‍ അഭിരുചിയുള്ളവര്‍ക്ക് പകുതി ഫീസാനുകൂല്യം ലഭിക്കും. ഫോണ്‍: 9846808283.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *