മോട്ടോർ തൊഴിലാളികൾ മാർച്ചും ധർണ്ണയും നടത്തി

കൊയിലാണ്ടി: വർധിപ്പിച്ച തേഡ് പാർട്ട് ഇൻഷൂറൻസ് പ്രീമിയം പിൻവലിക്കണമെന്നാവശ്യപ്പെട്ട് സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ മോട്ടോർ തൊഴിലാളികൾ ന്യൂ ഇന്ത്യാ ഇൻഷൂറൻസ് കമ്പനിയിലേക്ക് മാർച്ചും ധർണ്ണയും നടത്തി. സി.ഐ.ടി.യു. ജില്ലാ സെക്രട്ടറി പി.കെ. മുകുന്ദൻ ഉൽഘാടനം ചെയ്തു. പരക്കണ്ടി മനോജ് അദ്ധ്യക്ഷനായിരുന്നു. എ. സോമശേഖരൻ, കെ. സുകുമാരൻ, സി.കെ. സോമൻ എന്നിവർ സംസാരിച്ചു.
