മൊറീനയില്‍ ട്രാക്ടര്‍ ട്രോളി ജീപ്പിലേക്ക് ഇടിച്ചു കയറി 12 പേര് കൊല്ലപ്പെട്ടു

ഭോപാല്‍: മധ്യപ്രദേശിലെ മൊറീനയില്‍ ട്രാക്ടര്‍ ട്രോളി ജീപ്പിലേക്ക് ഇടിച്ചു കയറി 12 പേര് കൊല്ലപ്പെട്ടു. എട്ട് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സമീപെത്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പുലര്‍ച്ചെ ആറുമണിയോടെയാണ് സംഭവം.
ഘുര്ഗാനിലെ മരണാനന്തര ചടങ്ങില്‍ പങ്കെ ടുക്കാന്‍ പോകുകയായിരുന്നുഒരു കുടുംബത്തിലെ അംഗങ്ങളാണ് അപകടത്തില്‍ പെട്ടത്. ഗ്വാളിയോര്‍ ജില്ലക്കാരാണ് മരിച്ചവര്‍.

അനധികൃതമായി മണല്‍ കടത്തിക്കൊണ്ടു വന്നതായിരുന്നു ട്രാക്ടര്‍ ട്രോളി. സംഭവശേഷം ട്രാക്ടറിന്റെ ഡ്രൈവര്‍ സ്ഥലത്തു നിന്ന് രക്ഷപ്പെട്ടു.
Advertisements

