മൊബൈൽ മോഷണ കേസ്: പ്രതിയെ കൊണ്ട് വന്ന് തെളിവെടുപ്പ് നടത്തി

കൊയിലാണ്ടി: മൊബൈൽ മോഷണ കേസ്സിൽ പ്രതിയെ കൊണ്ട് വന്ന് തെളിവെടുപ്പ് നടത്തി. പാലക്കാട് പുതുപ്പരിയാരം ബേബി കോട്ടോങ്കിൽ ചാൾസ് പ്രേംരാജിനെയാണ് തെളിവെടുപ്പിനായി കൊണ്ടുവന്നത്. കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്റ് സമീപത്തെ ബെസ്റ്റ് മാർട്ട് സൂപ്പർ മാർക്കറ്റിൽ നിന്നു ഇക്കഴിഞ്ഞ 7-ാം തിയ്യതിയതിയാണ് മോഷണം നടത്തിയത്.
9-ന് ഇയാളെ അറസ്റ്റ് ചെയ്തു. 15 ന് തെളിവെടുപ്പിനായി പ്രതിയെ കടയിൽ എത്തിച്ചു. എസ്.ഐ.സി.എം.ഫസലുൽ ആബിദ്, എ.എസ്.ഐ.പി.രമേശൻ, ഇബ്രാഹിം, സി.പി.ഒ ഷംസുദ്ദീൻ തുടങ്ങിയവരാണ് കേസന്വേഷിക്കുന്നത്.

