അംഗൻവാടി ജീവനക്കാർക്ക് ശബളം നൽകില്ലെന്ന് കേന്ദ്ര സർക്കാർ: CITU വിവാദ ഉത്തരവ് കത്തിച്ച് പ്രതിഷേധിച്ചു
കൊയിലാണ്ടി: ICDS – CAS മൊബൈൽ ഫോണുകളിൽ പോഷൻ ട്രാക്കർ എന്ന ആപ്പ് അപ്പ് ലോഡ് ചെയ്യാത്ത അംഗൻവാടി ജീവനക്കാർക്ക് മാർച്ച് 15നു ശേഷം ശമ്പളം നൽകില്ലെന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെ സിഐടിയു നേതൃത്വത്തിൽ ഉത്തരവ് കത്തിച്ച് പ്രതിഷേധിച്ചു. കൊയിലാണ്ടി ICDS ആപ്പീസിനു മുമ്പിൽ പന്തലായനി പ്രൊജക്ടിലെ ജീവനക്കാർ, അംഗൻവാടി വർക്കേർസ് & ഹെൽപ്പേർസ് അസോസിയേഷൻ (CITU) നേതൃത്വത്തിൽ പ്രതിഷേധിച്ചു. സിഐടിയു കൊയിലാണ്ടി ഏരിയാ പ്രസിഡൻ്റ് എം.പത്മനാഭൻ സമരം ഉദ്ഘാടനം ചെയ്തു. എ.എൻ.വിജയലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു., വി.പി.പ്രേമ സ്വാഗതവും ബിന്ദു.ടി. നന്ദിയും പറഞ്ഞു.

