മേപ്പയ്യൂർ ഗ്രാമപ്പഞ്ചായത്തിൽ ഓവർസിയർ നിയമനം

മേപ്പയ്യൂർ : ഗ്രാമപ്പഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നിലവിലുള്ള 2 അക്രഡിറ്റഡ് ഓവർസിയർ തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അടിസ്ഥാന യോഗ്യത മൂന്നുവർഷ പോളിടെക്നിക് സിവിൽ ഡിപ്ലോമ അല്ലെങ്കിൽ രണ്ടുവർഷ ഡ്രാഫ്റ്റ്‌സ്‌മാൻ സിവിൽ ഡിപ്ലോമ. പ്രവൃത്തിപരിചയം അഭികാമ്യം.
മതിയായ രേഖകളും ബയോഡേറ്റയും സഹിതം 13/9/21 -ന് മുമ്പായി അപേക്ഷ നൽകണം. വിശദ വിവരങ്ങൾക്ക് 0496-2676227 എന്ന നമ്പറിൽ ബന്ധപ്പെടുക. email – meppayurgp@gmail.com.


