KOYILANDY DIARY.COM

The Perfect News Portal

മെയ്ദിനം സമുചിതമായ ആചരിച്ചു

കൊയിലാണ്ടി :  വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ കൊയിലാണ്ടിയിൽ മെയ്ദിന റാലി സംഘടിപ്പിച്ചു. കൊയിലാണ്ടി സ്റ്റേഡിയത്തിൽ നടന്ന പരിപാടി സി. പി. ഐ. എം. കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം എം. എൽ. എ. ഉദ്ഘാടനം ചെയ്തു. സി. ഐ. ടി. യു, എ. ഐ. ടി. യു. സി. എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.may 1

വൈകീട്ട് 5.30ന് ആർ.ടി. ഓഫീസിന് സമീപത്ത് നിന്ന് ചെണ്ട മേളങ്ങളുടെയും, ബാന്റ്‌മേളങ്ങളുടെയും അകമ്പടിയോടെ പടുകൂറ്റൻ പ്രകടനമായി പട്ടണത്തെ വലയംവെച്ചാണ്. പുതിയ ബസ്സ് സ്റ്റാന്റ് പരിസരത്ത് എത്തിച്ചേർന്നത്. ചടങ്ങിൽ സി. പി. ഐ. നേതാവ് കുഞ്ഞിരാമൻ അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് ആർ. ശശി മുഖ്യ പ്രഭാഷണം നടത്തി. സി. പി. ഐ. എം. ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി. വിശ്വൻ, കെ. ദാസൻ എം. എൽ. എ, സഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ, സി. പി. ഐ നേതാവ് ഇ. കെ. അജിത്ത്, ടി. ചന്തു മാസ്റ്റർ, കെ. കെ. മുഹമ്മദ്, കോൺഗ്രസ്സ് എസ്സ് നേതാവ് സി. സത്യചന്ദ്രൻ, മോട്ടോർ തൊഴിലാളി നേതാവ് കെ. സുകുമാരൻ തുടങ്ങിയവർ സംസാരിച്ചു. സി. ഐ. ടി. യു. ഏരിയാ സെക്രട്ടറി ടി. ഗോപാലൻ സ്വാഗതം പറഞ്ഞു.

Share news