മെമ്പർഷിപ്പ് ക്യാമ്പയിൻ ആരംഭിച്ചു
പയ്യോളി: ലോക പുസ്തക ദിനത്തിൽ അയനിക്കാട് റിക്രിയേഷൻ സെന്റർ വായനശാല രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി മെമ്പർഷിപ്പ് ക്യാമ്പയിൻ ആരംഭിച്ചു. ലൈബ്രറിയിലെ തലമുതിർന്ന നിത്യ വായനക്കാരൻ ദൈവത്തും മുൻപിൽ ബാലൻ പണിക്കർ, മരുതിയാട്ട് ശ്രീവത്സൻ എന്ന വിദ്യാർഥിക്ക് പുസ്തകം കൈമാറിക്കൊണ്ട് മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമിട്ടു.

മെമ്പർഷിപ്പ് ക്യാമ്പയിൻ പ്രവർത്തനത്തിന് പ്രസിഡണ്ട് എം പ്രഭാകരൻ, സെക്രട്ടറി റഷീദ് പാലേരി, ജോയിന്റ് സെക്രട്ടറി വിജു പൂവത്തിൽ എന്നിവർ നേതൃത്വം നൽകി. 30വരെ നീളുന്ന മെമ്പർഷിപ്പ് ക്യാമ്പയിനിലൂടെ 500 പുതിയ മെമ്പർമാരെ കണ്ടെത്താനാണ് പ്രവർത്തക സമിതി തീരുമാനം.എസ്എസ്എൽസി, പ്ലസ് ടു പരീക്ഷ റിസൾട്ട് കാത്തിരിക്കുന്ന വിദ്യാർഥികൾക്കുള്ള കൗൺസലിങ് ക്ലാസും മെമ്പർഷിപ്പ് ക്യാമ്പയിനിന്റെ ഭാഗമായി നടത്തുമെന്ന് പ്രവർത്തകർ പറഞ്ഞു.


