മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വാര്‍ഡുകളില്‍ വേണ്ടത്ര പരിശോധനാ ഉപകരണങ്ങള്‍ ഇല്ല; രോഗികള്‍ ദുരിതത്തില്‍

കോഴിക്കോട് > മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വാര്‍ഡുകളില്‍ വേണ്ടത്ര പരിശോധനാ ഉപകരണങ്ങള്‍ ഇല്ലാത്തത് രോഗികളുടെ ജീവന് ഭീഷണിയാകുന്നു. ഇസിജി, സ്റ്റെതസ്കോപ്പ്, തെര്‍മോമീറ്റര്‍, ബി പി അപ്പാരറ്റസ്, പള്‍സ് ഓക്സിമീറ്റര്‍, അംബുബാഗ്, സെക്ഷന്‍ അപ്പാരറ്റസ്, ശസ്ത്രക്രിയാവിഭാഗവുമായി ബന്ധപ്പെട്ട ഉപകരണങ്ങള്‍ എന്നിവയാണ് വേണ്ടത്ര ഇല്ലാത്തത്. പല വാര്‍ഡുകളിലും അത്യാഹിതവിഭാഗത്തിലും കാലഹരണപ്പെട്ട ഉപകരണങ്ങളാണ് ഉപയോഗിക്കുന്നത്. അതിനാല്‍ രോഗനിര്‍ണയം നടത്താന്‍ ഡോക്ടര്‍മാരും പ്രയാസപ്പെടുന്നു. ആറുകോടി വേണ്ടിടത്ത് ഒന്നരകോടിയാണ് സര്‍ക്കാര്‍ അനുവദിച്ചത്. ചികിത്സയാകെ പ്രതിസന്ധിയിലാകുമ്പോഴും സര്‍ക്കാര്‍ അലംഭാവം തുടരുന്നതില്‍ പ്രതിഷേധം ശക്തമാണ്.
