മൃത്യുഞ്ജയ പുരസ്കാരം സമര്‍പ്പിച്ചു

കൊയിലാണ്ടി: ചേമഞ്ചേരി കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തില്‍ ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് മൃത്യുഞ്ജയ പുരസ്കാര സമര്‍പ്പണം നടന്നു. വാദ്യകലാരംഗത്തെ കുലപതിയായ പത്മശ്രീ പെരുവനം കുട്ടന്‍മാരാര്‍ക്കാണ് ഇത്തവണത്തെ പുരസ്കാരം ലഭിച്ചത്. സാമൂതിരിരാജാവിന്റെ പ്രതിനിധിയായ ഇ.കെ.ഗോവിന്ദവര്‍മ്മരാജ പുരസ്കാര സമര്‍പ്പണ പരിപാടി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.
പ്രശസ്ത സിനിമാ സംവിധായകന് രഞ്ജിത്ത് പെരുവനം കുട്ടന്മാരാര്ക്ക് പുരസ്കാരം സമര്‍പ്പിച്ചു. ഒളിമ്പ്യന്‍ പി.ടി.ഉഷ കീര്‍ത്തി പത്ര സമര്‍പ്പണം നടത്തി. ഭാരതസര്‍ക്കാരിന്റെ വയോശ്രേഷ്ഠ സമ്മാന്‍ ലഭിച്ച ഗുരു ചേമഞ്ചേരി കുഞ്ഞിരാമന് നായരെയും ആര്‍ട്ടിസ്റ്റ് ശശികോട്ടിനെയും വേദിയില്‍ ആദരിച്ചു. ഡോ. എം. ആര് രാഘവ വാര്യര്‍ അദ്ധ്യക്ഷനായിരുന്നു. ഡോ. എന്‍.പി . വിജയകൃഷ്ണന്, യു.കെ.രാഘവന്, മേ ലൂര് വാസുദേവന്‍, ആകാശവാണി അസി.സ്റ്റേഷന് ഡയരക്ടര്‍ ഡോ.ഒ.വാസവന്, മാതൃഭൂമി ചീഫ് സബ് എഡിറ്റര്‍ കെ.വിശ്വനാഥ്, വാഴയില്‍ ശിവദാസന്‍, പൂക്കാട്ടില്‍ ഹരിഹരന്, എന്നിവര്‍ സംസാരിച്ചു. കൊല്ല്യേടത്ത് മുരളീധരന് സ്വാഗതവും ടി.പി.ശിവാനന്ദന് നന്ദിയും പറഞ്ഞു.
