മൃത്യുഞ്ജയ പുരസ്കാരം ഫെബ്രുവരി 23-ന് കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്ക് സമര്‍പ്പിക്കും

കൊയിലാണ്ടി: കാഞ്ഞിലശ്ശേരി ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്ര ക്ഷേമസമിതി ഏര്‍പ്പെടുത്തിയ മൃത്യുഞ്ജയ പുരസ്കാരം ഫെബ്രുവരി 23-ന് ഗാനരചയിതാവും സംഗീതജ്ഞനുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്ക് സമര്‍പ്പിക്കും. രാവിലെ 10 മണിക്ക് നടക്കുന്ന പുരസ്കാര സമര്‍പ്പണ ചടങ്ങില്‍ പത്മശ്രീ പുരസ്കാരം ലഭിച്ച ഗുരു ചേമഞ്ചേരി കുഞ്ഞിരാമന് നായര്‍, മീനാക്ഷി അമ്മ ഗുരിക്കള്‍, ക്ഷേത്രം ട്രസ്റ്റി സാമൂതിരി രാജ, ആര്‍ട്ടിസ്റ്റ് മദനന്, ശശി കമ്മട്ടേരി എന്നിവര്‍ എന്നിവര്‍ പങ്കെടുക്കും. നിഷാദ് കോഴിക്കോടിന്റെ ഗാനാര്‍ച്ചനയും ഉണ്ടാകും.
