മൂഴിക്ക് മീത്തൽ പാടശേഖരത്തിൽ കൊയ്ത്തുത്സവം നടത്തി

കൊയിലാണ്ടി: വെളിയണ്ണൂർ മൂഴിക്ക് മീത്തൽ പാടശേഖരത്തിൽ കൊയ്ത്തുത്സവം നടത്തി. നവംബർ 27ാം തിയ്യതി മന്ത്രി ടി.പി. രാമക്യഷ്ണൻ ഉദ്ഘാടനം ചെയ്ത ബഹുജന കൺവെൻഷൻ തീരുമാന പ്രകാരം ആരംഭിച്ച ഒാപ്പറേഷൻ വെളിയണ്ണൂർ എന്ന തരിശ് രഹിത പദ്ധതിയിൽ 50 ഏക്കറിൽ ചെയ്ത നെൽകൃഷി നൂറ് മേനി വിളവ് നൽകി.
കെ. ദാസൻ എം.എൽ.എ കൊയ്ത്തുത്സവം ഉൽഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ അഡ്വ; കെ. സത്യൻ ,സി രാധ, കെ.പി ഗോപാലൻ നായർ എന്നിവർ പരിപാടി യിൽ പങ്കെടുത്തു. കെ ശ്രീധരൻ, കൗൺസിലർ ലാലിഷ, കുന്നത്ത് മായൻ ഒാലാച്ചേരി എന്നിവരുടെ നേത്യത്വത്തിൽ 50കുടുംബങ്ങളുടെ പ്രവർത്തനമാണ് സാഫല്ല്യത്തിലെത്തുന്നത്. ഡോ.

