മുഖ്യമന്ത്രിയെ ജാതിപ്പേരു വിളിച്ച് അധിക്ഷേപിച്ച സംഭവം: വീട്ടമ്മയ്ക്കെതിരെ കേസ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ ജാതിപ്പേരു പറഞ്ഞ് അധിക്ഷേപിച്ച സംഭവത്തില്‍ വീട്ടമ്മക്കെതിരെ കേസ്. പത്തനംതിട്ട ചെറുകോല്‍ സ്വദേശിനി മണിയമ്മക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ആറന്മുള പോലീസാണ് കേസെടുത്തിരിക്കുന്നത്.
ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ടു പ്രതിഷേധങ്ങള്‍ ശക്തമാവുന്നതിനിടയിലാണു മണിയമ്മ മുഖ്യമന്ത്രിയെ അവഹേളിച്ചത്. പിണറായി വിജയന് ജന്മം കൊണ്ട് ഈഴവ (തിയ്യ) ജാതിക്കാരനാണ് എന്നു പറഞ്ഞായിരുന്നു അധിക്ഷേപം.

എസ്എന്‍ഡിപി യോഗം ഭാരവാഹി വി.സുനില്‍കുമാര്‍ നല്കിയ പരാതിയിലാണു മണിയമ്മയ്ക്കെതിരെ കേസെടുത്തത്. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. മുഖ്യമന്ത്രിക്കെതിരായ അധിക്ഷേപത്തിനെതിരെ വ്യാപക പ്രതിഷേധവും ഉയര്‍ന്നിരുന്നു.

