മുൻ ജനപ്രതിനിധികളെ ആദരിച്ചു
ചേമഞ്ചേരി: ജനകീയസൂത്രണത്തിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് കഴിഞ്ഞ 25 വർഷക്കാലയളവിലെ ജനപ്രതിനിധികളെ ആദരിച്ചു.ചടങ്ങ് കോഴിക്കോട് മേയർ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ അധ്യക്ഷത വഹിച്ചു. മുൻ പഞ്ചായത്ത് പ്രസിഡണ്ട് കെ ഭാസ്കരൻ മാസ്റ്റർ ആധാര പ്രഭാഷണം നടത്തി.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം പി ശിവാനന്ദൻ, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ്, മുൻ പ്രസിഡണ്ടുമാരായ സത്നാഥൻ മാടഞ്ചേരി ,ആർ പി വത്സല, പി സി സതീഷ്ചന്ദ്രൻ, അനിത മതിലിച്ചേരി ,തുടങ്ങിയവർ ഉപഹാരസമർപ്പണം നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ സിന്ധു സുരേഷ, ഷീബ ശ്രീധർ, ടി പി മുരളീധരൻ, കെ രവീന്ദ്രൻ, അജയ് ബോസ്, അജീഷ് പൂക്കാട്, റഷീദ് വെങ്ങളം, കെ പ്രദീപൻ മാസ്റ്റർ തുടങ്ങിയവർ ആശംസയർപ്പിച്ചു. സംസാരിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി റഫീഖ് സി കെ സ്വാഗതവും വൈസ് പ്രസിഡന്റ് അജ്നഫ് കെ നന്ദിയും പറഞ്ഞു.


