മുഴുവൻ മത്സ്യതൊഴിലാളികളെയും BPL ലിസ്റ്റിൽ ഉൾപ്പെടുത്തുക: CITU

കൊയിലാണ്ടി: മത്സ്യ തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ മുഴുവൻ മത്സ്യതൊഴിലാളികളെയും റേഷൻ മുൻഗണനാ
ലിസ്റ്റിൽപ്പെടുത്തി കാർഡ് വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് മത്സ്യതൊഴിലാളി ഫെഡറേഷൻ (CITU) ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ സിവിൽസപ്ലൈസ് ഓഫീസിലേക്ക് മാർച്ച് നടത്തി.
CITU ജില്ലാ കമ്മിറ്റി അംഗം സി. കുഞ്ഞമ്മദ് സമരം ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം എ. പി. ഉണ്ണികഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. എം. എം. മൂത്തോറൻ മാസ്റ്റർ, CPIM കൊയിലാണ്ടി സൗത്ത് ലോക്കൽ സെക്രട്ടറി പി. കെ. ഭരതൻ, നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ദിവ്യ ശെൽവരാജ് തുടങ്ങിയവർ അഭിവാദ്യംചെയ്ത് സംസാരിച്ചു. ഏരിയാ സെക്രട്ടറി ടി. വി. ദാമോദരൻ സ്വാഗതവും സി. എം. സുനിലേശൻ നന്ദിയും പറഞ്ഞു.

