മുന്‍ സ്പീക്കര്‍ കെ.രാധാകൃഷ്ണനെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തിരുവനന്തപുരം: നിയമസഭാ മുന്‍ സ്പീക്കര്‍ കെ.രാധാകൃഷ്ണനെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്രീചിത്ര മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് പ്രവേശിപ്പിച്ചത്.
കഴിഞ്ഞ ദിവസം നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തെ എറണാകുളത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.അവിടെ ചികിത്സയില്‍ ഇരിക്കെയാണ് അവിടെ നിന്നും അദ്ദേഹത്തെ ശ്രീചിത്രയിലേക്ക് റഫര്‍ ചെയ്യുന്നത്. അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ചുള്ള വിവരങ്ങളൊന്നും വ്യക്തമായിട്ടില്ല.

