മുത്താമ്പി ടൗണിലെ ആൽമരം കടപുഴകി

കൊയിലാണ്ടി: മുത്താമ്പി ടൗണിലെ ആൽമരം കടപുഴകി വീണു. വൻ അപകടം ഒഴിവായി. ഇന്നലെ
രാത്രിയുണ്ടായ ശക്തമായി കാറ്റിലും മഴയിലുമാണ് മരം നിലംപതിച്ചത്. മരത്തിന് ചുവടെ കച്ചവടം നടത്തിവന്ന പന്തലായനി സ്വദേശി മണ്ണാത്ത് രവീന്ദ്രൻ അത്ഭുതകരമായി രക്ഷപ്പെട്ടു. മരം ചരിഞ്ഞു വരുന്നതായി തോന്നിയതോടെ കടയിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നു.
മുത്താമ്പി റോഡിന് കുറുകെയാണ് ആൽമരം വീണത് ഇതോടെ ഏറെ നേരം ഗതാഗതം സ്തംഭിച്ചു. പീടിക നിശ്ശേഷം തകർന്നു. വൻ നാശനഷ്ടമാണ് ഉണ്ടായത്. സംഭവമറിഞ്ഞ് കൊയിലാണ്ടി ഫയർഫോഴ്‌സ് സ്ഥലത്ത് കുതിച്ചെത്തി അവരോടൊപ്പം നാട്ടുകാരും പോലീസും ചേർന്ന് ഏറെ നേരം പണിപ്പെട്ടാണ് മരം മുറിച്ചു മാറ്റിയത്. ഇതോടെ ഗതാഗതം ഭാഗികയാമി പുനസ്ഥാപിച്ചു.

