കൊയിലാണ്ടി: നടേരി മൂഴിക്കുമീത്തല്‍ ക്ഷേത്രോത്സവം ഏപ്രില്‍ 13ന് ശനിയാഴ്ച നടക്കും. ഉച്ചക്ക് അന്നദാനം, വൈകുന്നേരം മലയര്ക്കളി, ഇളനീര്‍ക്കുല വരവുകള്‍, താലപ്പൊലി, ആശാരിക്കളി, കണ്ണിക്കല്‍ കരുമകന്, കരിയാത്തന്‍, മാറപ്പുലി തിറകള്‍, കരിമരുന്ന് പ്രയോഗം എന്നിവ നടക്കും.