KOYILANDY DIARY.COM

The Perfect News Portal

മുതിര്‍ന്ന പൗരന്മാര്‍ക്ക് പകല്‍ പരിചരണ കേന്ദ്രം മടിത്തട്ട് ഒരുങ്ങുന്നു

വടകര: മുതിര്‍ന്ന പൗരന്മാര്‍ക്ക് മാനസികവും,ശാരീരികവും വൈകാരികവുമായ ആരോഗ്യ സുസ്ഥിതി ഉറപ്പ് നല്‍കുന്ന സേവനങ്ങള്‍ ലഭ്യമാകുന്ന ഒരു മാതൃക സ്ഥാപനം സമൂഹത്തില്‍ രൂപപെടുത്തിയെടുക്കുക എന്നതാണ് മടിത്തട്ടിന്റെ ലക്ഷ്യം. ഒരു വര്‍ഷം മുന്‍പ് ഒഞ്ചിയം,ചോറോട് പഞ്ചായത്തുകളിലെ ഏഴ് വാര്‍ഡുകളില്‍ വയോ ജനങ്ങളുടെ സാമൂഹ്യ-സാമ്ബത്തിക-സാംസ്കാരിക പശ്ചാത്തലം വിലയിരുത്താന്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മാനേജ്മെന്റുമായി സഹകരിച്ച്‌ ശാസ്ത്രീയ സര്‍വ്വേ നടത്തി മടിത്തട്ടില്‍ ഇപ്പോള്‍ 31 മുതിര്‍ന്ന പൗരന്മാരെ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു.

വയോജനങ്ങളുമായി ബന്ധപ്പെട്ട എല്ലാ വൈദ്യ ശാസ്ത്ര ശുശ്രൂഷയും, മരുന്നും, നഴ്സിംഗ് പരിചരണവും, ഫിസിയോ തെറാപ്പി, ഒക്യുപേഷന്‍ തെറാപ്പി, കൗണ്‍സിലിംഗ്, വിനോദ ഉപാധികള്‍, പോഷകാഹാരം, ലൈബ്രറി തുടങ്ങിയവ സൗജന്യമായി വയോജനങ്ങള്‍ക്ക് ലഭ്യമാകുന്ന വിധം ഏറ്റവും മെച്ചപ്പെട്ട പശ്ചാത്തല സംവിധാനങ്ങള്‍ ഉറപ്പ് വരുത്താന്‍

കഴിഞ്ഞതായും,ആയിരം മുതിര്‍ന്ന പൗരന്മാര്‍ക്ക് കൂടി ആരോഗ്യപരവും ഗുണപരവുമായ സേവനം പരോക്ഷമായി ഉറപ്പു വരുത്താനും സംവിധാനം ഏര്‍പ്പെടുത്തും. രാവിലെ എട്ട് മണിമുതല്‍ വൈകീട്ട് മൂന്ന് മണി വരെയാണ് പ്രവര്‍ത്തന സമയം.രാവിലെ 8.30 മുതല്‍ മുതിര്‍ന്ന പൗരന്മാരെ വീട്ടില്‍ നിന്നും സ്വീകരിച്ച്‌ തിരിച്ച്‌ വൈകീട്ട് 4.30 ന് മുന്‍പായി വാഹനത്തില്‍ സുരക്ഷിതമായി വീട്ടിലെത്തിക്കാനുള്ള സംവിധാനവും,പോഷകാഹാര വിദഗ്ധന്റെ നിര്‍ദ്ദേശ്ശത്തിലുള്ള ഭക്ഷണ ക്രമവും,ആരോഗ്യ വിദഗ്ദ്ധരുടെ നിര്‍ദ്ദേശ്ശത്തിനനുസരിച്ചുള്ള പ്രവര്‍ത്തനങ്ങളും ശാസ്ത്രീയമായി ഉള്‍പ്പെടുത്തിയാണ് ദൈനം ദിന ചര്യകള്‍ ക്രമീകരിച്ചിരിക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.

Advertisements

മടപ്പള്ളി ബോയ്സ് ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന പരിപാടിയില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപി,അബ്ദുള്‍സമദ് സമദാനി,സികെ നാണു.എംഎല്‍എ,ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശേരി,ജില്ലാ കലക്റ്റര്‍ യു.വി.ജോസ് തുടങ്ങിയവര്‍ പങ്കെടുക്കും.വാര്‍ത്താ സമ്മേളനത്തില്‍ പി.വി.കുമാരന്‍ മാസ്റ്റര്‍,പി മോഹനന്‍,യുഎല്‍സിസിഎസ്‌എംഡി എസ്ഷാജു,അസിസ്റ്റന്റ് സെക്രട്ടറി കെപി ഷാജു,ഡയറക്റ്റര്‍ എം പത്മനാഭന്‍,അഭിലാഷ് ശങ്കര്‍ എന്നിവര്‍ പങ്കെടുത്തു.

Share news

Leave a Reply

Your email address will not be published. Required fields are marked *