മുടങ്ങിയ കൊയിലാണ്ടി ഹാർബറിന്റെ പ്രവൃത്തി ആരംഭിക്കാൻ തീരുമാനിമായി

കൊയിലാണ്ടി: നിർമ്മാണ പ്രവൃത്തി അവസാനഘട്ടത്തിലായിരിക്കെ ചില തൽപ്പര കക്ഷികൾ ആഴിമതി ആരോപണം ഉന്നയിച്ച് തടസ്സപ്പെടുത്തിയ കൊയിലാണ്ടി ഹാർബറിന്റെ തുടർ പ്രവൃത്തി ഉടൻ ആരംഭിക്കാൻ എം.എൽ.എ. വിളിച്ചു ചേർത്ത യോഗത്തിൽ തീരുമാനമായി. ജൂലായ് മാസത്തിൽ കമ്മീഷന് ചെയ്യുന്നതിന് വേണ്ടി ദ്രുതഗതിയിൽ പണി നടന്നുകൊണ്ടിരിക്കെ ലേലപ്പുരയുടെയും, കാന്റീനിന്റെയും വാർപ്പ് ചോർന്നതുമായി ബന്ധപ്പെട്ടാണ് ചിലർ പ്രവൃത്തി തടസ്സപ്പെടുത്തിയത്. ഇതോടെ ഏറെ നാളായി കാത്തിരുന്ന ആയിരക്കണക്കിന് മത്സ്യതൊഴിലാളികളുടെ ചിരകാല സ്വപ്നമാണ് അനന്തമായി നീണ്ടുപോയത്.
വാർപ്പിന് ലീക്കുണ്ടായതായി കണ്ടെത്തിയതിന്റെ ഭാഗമായി ചിലർ അഴിമതി ആരോപണം ഉന്നയിക്കുകയായിരുന്നു. സംഭവത്തിന്റെ ഗൗരവം മനസിലാക്കി എം.എൽ.എ.യും നഗരസഭാ ചെയർമാനും പ്രശ്നത്തിൽ അടിയന്തരമായി ഇടപെട്ട് ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന എൻ.ഐ.ടി.യെ ജൂലായ് മാസത്തിൽതന്നെ കെട്ടിടത്തിന്റെ ഉറപ്പ് പരിശോധിക്കുന്നതിന് തീരുമാനിക്കുകയുണ്ടായി. അതിന്റെ ഭാഗമായി കെട്ടിടത്തിന് യാതൊരുവിധ ബലക്ഷയവും ഉണ്ടാകുകയില്ലെന്നും ലീക്കുണ്ടായ ഭാഗങ്ങളിൽ വിദഗ്ദരായ എഞ്ചിനീയർമാരെ ഉപയോഗപ്പെുത്തി ട്രഷർ ഗ്രൗട്ടിംഗ് ഉപയോഗച്ച് പ്രശ്ന പരിഹാരത്തിന് നിർദ്ദേശിക്കുകയുമുണ്ടായി. ഇത് യോഗത്തിൽ എം.എൽ.എ. കെ. ദാസനും അഡ്വ: കെ. സത്യനും വിശദീകരിച്ചു.

തുർന്ന് നടന്ന ചർച്ചയിൽ വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ ഹാർബറിന്റെ നിർമ്മാണ പ്രവൃത്തി തടസ്സമില്ലാതെ നടക്കുന്നതിന് എല്ലാവിധ സഹായങ്ങളും പിന്തുണയും വാഗ്ദാനം ചെയ്തു. യോഗത്തിൽ നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ, മുൻ വൈസ് ചെയർമാൻ ടി. കെ. ചന്ദ്രൻ മാസ്റ്റർ, ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിലെ എക്സിക്യുട്ടീവ് എഞ്ചിനീയർ മുഹമ്മദ് അൻസാരി, എസി. എഞ്ചിനീയർ അബ്ദുൾ ജബ്ബാർ. അഡ്വ: കെ. വിജയൻ, വി. പി ഇബ്രാഹിംകുട്ടി, കെ. വി. സന്തോഷ്, കെ. വിനോദ്കുമാർ, എ.കെ. ജയൻ, വി. കെ. മുകുന്ദൻ, ടി. വി. ദാമോദരൻ, പി.പി. സുനിലേശൻ, സി. സത്യചന്ദ്രൻ, ഇ.എസ്. രാജൻ, കെ.എം. നജീബ് എന്നിവർ സംസാരിച്ചു.

