മുചുകുന്ന് കോട്ടയിൽ വിദ്യാസാഗർ ഗുരു മൂർത്തിയുടെ ആധ്യാത്മിക പ്രഭാഷണം

കൊയിലാണ്ടി : മുചുകുന്ന് കോട്ട കോവിലകം ആറാട്ട് മഹോത്സവത്തിന്റെ ഭാഗമായി ഞായറാഴ്ച വിദ്യാസാഗർ ഗുരുമൂർത്തിയുടെ ആധ്യാത്മിക പ്രഭാഷണം നടന്നു. ദേവസ്വം മാനേജർ എ. കെ. കരുണാകരൻ നായരെ ചടങ്ങിൽ ആദരിച്ചു. കെ. സി. പി. സജേഷ് ബാബു, കെ. പി. രാജൻ, മേപ്പള്ളി ഉണ്ണികൃഷ്ണൻ അടിതിരിപ്പാട്, മങ്കൂട്ടിൽ
അശോകൻ, ആർ. ബാലകൃഷ്ണൻ നായർ, കെ. സദാനന്ദൻ, ആർ. നാരായണൻ എന്നിവർ സംസാരിച്ചു.
