മുഖ്യമന്ത്രിയുടെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് പിന്തുണ കത്തുമായി വൻമുകം എളമ്പിലാട് M.L.P.സ്കൂൾ വിദ്യാർത്ഥികൾ

കൊയിലാണ്ടി: ചിങ്ങപുരം വൻമുകം-എളമ്പിലാട് എം.എൽ.പി.സ്കൂൾ വിദ്യാർത്ഥികൾ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് മുഖ്യമന്ത്രിക്ക് പിന്തുണയർപ്പിച്ച് കത്തുകളയച്ചു. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിലേർപ്പെടാൻ അഭ്യർത്ഥിച്ചു കൊണ്ട് മുഖ്യമന്ത്രി കുട്ടികൾക്കയച്ച സന്ദേശത്തിന് മറുപടിയായാണ് കത്തുകൾ അയച്ചത്.
ജല – കാർഷിക – പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ മുഖ്യമന്ത്രിക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച കുട്ടികൾ വയൽ നികത്തുന്നവരെയും, വിഷപ്പച്ചക്കറികൾ തയ്യാറാക്കുന്നവരെയും ജയിലിലടക്കണമെന്നും കത്തിലൂടെ ആവശ്യപ്പെട്ടു.
ചിങ്ങപുരം പോസ്റ്റോഫീസ് സന്ദർശിച്ചാണ് കുട്ടികൾ കത്തുകൾ അയച്ചത്.
പരിപാടിക്ക് ദിയ ലിനീഷ്, മാനസ് എ. എസ്, ധനഞ്ജയ് എസ് വാസ്, അനീവ് ഗിരീഷ്, മുഹമ്മദ് ഷാഹിൻ, പി.കെ.അബ്ദുറഹ്മാൻ, പി.നൂറുൽ ഫിദ എന്നിവർ നേതൃത്വം നൽകി.
