മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കോടികളുടെ സഹായ ഹസ്തവുമായി സംസ്ഥാനങ്ങള്‍

പ്രളയത്തില്‍ ഒറ്റപ്പെട്ടു പോയ കേരളത്തിന് സഹായ ഹസ്തം നീട്ടി വിവിധ സംസ്ഥാനങ്ങള്‍.
നിരവധിപ്പേരാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയുമായി എത്തുന്നത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തെലങ്കാന സര്‍ക്കാര്‍ 25 കോടിയും ഹരിയാന സര്‍ക്കാര്‍ 10 കോടി രൂപയും ജാര്‍ഖണ്ഡ് സര്‍ക്കാര്‍ 5 കോടി രൂപയും പ്രഖ്യാപിച്ചു. കര്‍ണാടക സര്‍ക്കാര്‍ പത്തു കോടി രൂപ നല്‍കും.

തമിഴ്നാട് സര്‍ക്കാര്‍ 5 കോടി രൂപ കൂടി കേരളത്തിന് പ്രഖ്യാപിച്ചു. നേരത്ത 5 കോടിരൂപ പ്രഖ്യാപിച്ചിരുന്നു. കേരളത്തിലെ ദുരിതാശ്വാസ നിധിയിലേക്ക് ബീഹാര്‍ സര്‍ക്കാര്‍ 10 കോടി രൂപ നല്‍കുമെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ അറിയിച്ചിട്ടുണ്ട്.

കേരളത്തിലെ ദുരിതാശ്വാസ നിധിയിലേക്ക് ഗുജറാത്ത് സര്‍ക്കാര്‍ 10 കോടി രൂപ നല്‍കുമെന്ന് മുഖ്യമന്ത്രി വിജയ് രൂപാനി അറിയിച്ചു.കേരളത്തിലെ ദുരിതാശ്വാസ നിധിയിലേക്ക് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ഒരുമാസത്തെ ശംബളം നല്‍കും. 4 അഗ്നിശമനസേനാ ടീമിനെ വിട്ടുനല്കകി.

ആംആദ്മി എംഎല്‍എമാരുടെയും എംപിമാരുടെയും ഒരുമാസത്തെ ശമ്ബളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കാന് തീരുമാനിച്ചു. അരവിന്ദ് കെജരിവാള്‍ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
രാജ്യത്തെ മുഴുവന്‍ കോണ്‍ഗ്രസ് എംപിമാരും എംഎല്‍എമാരും ഒരു മാസത്തെ ശമ്ബളം കേരളത്തിലെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല അറിയിച്ചു. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ കേരളത്തിന് ധനസഹായം നല്‍കണമെന്ന് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കി.
കേരളത്തിലേക്ക് തമിഴ്നാട് ഒരു കോടി രൂപയുടെ മരുന്നുകള്‍ അയച്ചു.തിരുനല്‍വേലി, കോയമ്ബത്തൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് മരുന്നുകള്‍ അയച്ചത്. കേരളത്തിലെ രക്ഷാപ്രവര്‍ത്തനത്തിന് ആന്ധ്രപ്രദേശ് 4 അഗ്നിശമനസേനാ ടീമിനെ വിട്ടു നല്കി.
