മുഖ്യമന്ത്രി വയനാട്ടിലെ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദർശിക്കുന്നു

വയനാട്: സംസ്ഥാനത്ത് രണ്ടു ദിവസമായി കനത്തു പെയ്ത് മഴക്ക് നേരിയ കുറവ്. സംസ്ഥാനത്ത് മഴ ദുരിതം ഏറെ പ്രതികൂലമായി ബാധിച്ച ജില്ലകളില്‍ മുഖ്യമന്ത്രി സന്ദര്‍ശിക്കുന്നു. ഹെലികോപ്ടറില്‍ വയനാട്ടിലെത്തിയ സംഘം
ഹെലിക്കോപ്ടര്‍ മാര്‍ഗം ബത്തേരിയില്‍ എത്തി. ഇന്ന് നടക്കുന്ന അവലോകന യോഗത്തിലും പങ്കെടുക്കും. ബത്തേരിയില്‍ നിന്ന് റോഡ് മാര്‍ഗമാണ് സംഘം കല്പറ്റ മുണ്ടേരിയിലെ ദുതിതബാധിത പ്രദേശങ്ങളില്‍ മുഖ്യമന്ത്രിയും സംഘവും എത്തിയത്.

റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ചീഫ് സെക്രട്ടറി ടോം ജോസ്, പോലീസ് മേധാവി ലോക് നാഥ് ബെഹ്റ, റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യന് എന്നിവരാണ് കൂടെയുള്ളത്.

തുടര്‍ച്ചയായി പെയ്യുന്ന തീവ്രമായ മഴ പൂര്‍ണമായും നാശം വിതച്ച ഇടുക്കി, ആലപ്പുഴ, എറണാകുളം, വയനാട്, കോഴിക്കോട്, മലപ്പുറം എന്നീ മേഖലകളിലാണ് സന്ദര്‍ശനം.

കാലവര്‍ഷക്കെടുതി രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഒാരോ ഘട്ടത്തിലും വിലയിരുത്തുന്നുണ്ട് .അതിനിടെ സംസ്ഥാനത്ത് 14ാം തീയതിവരെ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്ര അറിയിച്ചു. അതിനിടെ ഇടമലയാറിലെ 3 ഷട്ടറുകള്‍ അടച്ചുയ ജലനിരപ്പ് കുറഞ്ഞതോടെയാണ് ഷട്ടറുകള്‍ അടച്ചത്.
