മുംബൈയില്‍ പെയ്ത ഇടിമിന്നലോടു കൂടിയ കനത്ത മഴയില്‍ ഗതാഗതം സ്തംഭിച്ചു

മുംബൈ: മണ്‍സൂണിനു മുന്നോടിയായി മുംബൈയില്‍ പെയ്ത ഇടിമിന്നലോടു കൂടിയ കനത്ത മഴയില്‍ ഗതാഗതം സ്തംഭിച്ചു. വിമാന സര്‍വീസുകളും ട്രെയിനുകളും തടസ്സപ്പെട്ടു. ദക്ഷിണ മുംബൈയിലും റെയ്ഗാഡ്, താണെ, രത്നഗിരി, പല്‍ഗഡ് എന്നീ ജില്ലകളിലും കനത്ത മഴ പെയ്തു. നഗരത്തിലും ചില ഉള്‍പ്രദേശങ്ങളിലും വെള്ളം നിറഞ്ഞിരിക്കുകയാണ്. ഇതോടെ രണ്ട് പ്രധാന പാതകളും മറ്റ് റോഡുകളും ഗതാഗതക്കുരുക്കിലമര്‍ന്നു.
താണെയുടെ ചില ഭാഗങ്ങളിലും മറ്റ് സമീപപ്രദേശങ്ങളിലും ശക്തമായ കാറ്റില്‍ മരങ്ങള്‍ നിലം പതിച്ചതോടെ വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടു. ഛത്രപതി ശിവജി മഹാരാജ് വിമാനത്താവളത്തിലിറങ്ങേണ്ട ഒമ്ബത് വിമാനങ്ങള്‍ മറ്റ് വിമാനത്താവളങ്ങളിലേക്ക് വഴി തിരിച്ചു വിട്ടു.

താണെയിലും മറ്റ് പ്രദേശങ്ങളിലും അടുത്ത കുറച്ചു മണിക്കൂറുകളിലും ചൊവ്വാഴ്ചയും ഇടിമിന്നലോടു കൂടിയ ശക്തമായ കാറ്റ് ഉണ്ടാവാന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ കാലാവസ്ഥ പഠന വിഭാഗത്തിെന്റ മുംബൈ ഒാഫീസ് അറിയിച്ചിട്ടുണ്ട്.

