KOYILANDY DIARY.COM

The Perfect News Portal

മീറോഡ് മല ഇക്കോ ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി സംരക്ഷിക്കണം: ബ്ലൂമിംഗ് ആർട്സ്

കൊയിലാണ്ടി: മേപ്പയ്യൂർ മീറോഡ് മലയിലെ അനധികൃത ഖനനം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് ഇക്കോ ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി സംരക്ഷിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ബ്ലൂമിംഗ് ആർട്സ് & ലൈബ്രറി പ്രവർത്തക സമിതി യോഗം പ്രമേയത്തിലൂടെ സർക്കാറിനോടാവശ്യപ്പെട്ടു. 

ബ്ലൂമിംഗ് പ്രസിഡണ്ട് പി.കെ. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.  പി.കെ. അബ്ദുറഹ്മാൻ, കെ. ശ്രീധരൻ, സി. നാരായണൻ, പറമ്പാട്ട് സുധാകരൻ, പി. സുജിത്ത്കുമാർ എന്നിവർ സംസാരിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *