KOYILANDY DIARY.COM

The Perfect News Portal

മിഠായിതെരുവ് ഇന്ന് മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും

കോഴിക്കോട്: നവീകരണം പൂര്‍ത്തിയാക്കിയ മിഠായി തെരുവ് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിനു സമര്‍പ്പിക്കും. വൈകീട്ട് 7 ന് മാനാഞ്ചിറ മൈതാനിയില്‍ നടക്കുന്ന ചടങ്ങില്‍ എം ടി അടക്കമുളള സാംസ്കാരിക നായകരെ ആദരിക്കും.

ഗതകാല ചരിത്ര സാഹിത്യ സ്മരണകള്‍ വാനോളം ഉയര്‍ത്തിയ മിഠായിതെരുവ് പുതുമോടിയില്‍ ഒരുങ്ങി. 7 കോടി ചെലവഴിച്ചാണ് മിഠായിതെരുവ് പൈതൃക പദ്ധതിയുടെ നവീകരണം പൂര്‍ത്തീകരിച്ചത്. ഉദ്ഘാടനത്തിനായി അവസാനഘട്ട മിനുക്കു പണിക്കള്‍ തകൃതിയായി നടക്കുന്നു.

എസ് കെ പൊറ്റക്കാടിന്റെ പ്രതിമയ്ക്ക മുന്നില്‍ ചുമര്‍ ചിത്രങ്ങളായി അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ നില്‍ക്കുന്നു. മിഠായി തെരുവില്‍ കുടുംബശ്രീയുടെ ബഗി കാറുകളെത്തുന്നു എന്നതാണ് ഏറെ ശ്രദ്ധേയം. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ആറ് സീറ്റുള്ള രണ്ട് കാറുകള്‍ മധുരതെരുവില്‍ എത്തുന്ന കാരണവന്മാര്‍ക്ക് സഹായകമാവും.

Advertisements

സര്‍വ്വീസ് ലാഭമാവുകയാണെങ്കില്‍ കൂടുതല്‍ വാഹനം ബാംഗ്ലൂരില്‍ നിന്നെത്തിക്കും. ഉദ്ഘാടന ചടങ്ങ് വരണ്ണാഭമാക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി വരികയാണെന്ന് കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ പറഞ്ഞു.

നിശ്ചിത സമയത്തിനുള്ളില്‍ പണി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞുവെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. അനുമതി കിട്ടാന്‍ വൈകിയതു കൊണ്ട് സിസിടിവി ക്യാമറയുടെയും സംഗീത സംവിധാനത്തിന്റെയും പണി ഉദ്ഘാടന ശേഷമേ പൂര്‍ത്തീകരിക്കൂ.

കഥകളി രൂപങ്ങള്‍, ക്രിസ്മസ് അപ്പൂപ്പന്‍മാര്‍, വിവിധ കലാരൂപങ്ങള്‍ എന്നിവയും ദീപാലാങ്കാരവും ഉദ്ഘാടന ചടങ്ങിനെ കൂടുതല്‍ വര്‍ണ്ണാഭമാക്കും. കോഴിക്കോട്ടെ മണ്‍മറഞ്ഞ എഴുത്തുകാരുടെയും കലാകാരന്മാരുടെയും ദൃശ്യാവിഷ്കാരവും ഉദ്ഘാടനത്തിന് മോടി കൂട്ടും:

Share news

Leave a Reply

Your email address will not be published. Required fields are marked *