മിഠായി തെരുവ് ഖാദി ഗ്രാമോദ്യോഗ് ; വിപണന മേളയ്ക്ക് തുടക്കമായി

കോഴിക്കോട്: സര്‍വ്വോദയ സംഘത്തിന്റെ മിഠായി തെരുവ് ഖാദി ഗ്രാമോദ്യോഗ് എംപോറിയത്തില്‍ ക്രിസ്തുമസ് , പുതുവത്സര വിപണന മേളയ്ക്ക് തുടക്കമായി. വേനല്‍ക്കാലത്ത് ഉപയോഗിക്കാന്‍ ഏറ്റവും അനുയോജ്യമായ കോട്ടണ്‍ ഖാദി വസ്ത്രങ്ങളുടെ വലിയ ശേഖരം മേളയില്‍ ഒരുക്കിയിട്ടുണ്ട്. ബംഗാളില്‍ നിന്നുളള ഡാക്കാ മസ്ലിന് ഷര്‍ട്ട്പീസുകള്‍ പ്രത്യേക ആകര്‍ഷണമാണ്. മീറ്ററിന് 200 രൂപ മുതല്‍ 800 രൂപവരെയാണ് വില. പ്രകൃതി ദത്തമായ ചായക്കൂട്ടുകളാല്‍ നിര്‍മ്മിച്ച കലംകരി തുണിത്തരങ്ങളില്‍ ബെഡ്ഷീറ്റ് മുതല്‍ ചുരിദാര്‍ സെറ്റുകല്‍ വരെയുണ്ട്. കോട്ടണ്‍ സാരികള്‍, ദോത്തികള്‍, വിവിധ തരം ലുങ്കികള്‍, ബെഡ്കവറുകള് തുടങ്ങി മേത്തരം ഉന്നത്തില്‍ നിര്‍മിച്ച കിടക്കകള്‍ വരെ മേളയിലൂടെ ലഭിക്കും.
കൂവപ്പൊടി, നാടന്‍ നന്നാറി സര്‍ബത്ത്, തേന്‍, അവില് മുളയരി തുടങ്ങി ആയിരകണക്കിന് ഗ്രാമവ്യവസായ ഉത്പന്നങ്ങള്‍, ഫര്‍ണിച്ചറുകള്‍, കലകൗശല വസ്തുക്കള്‍, ലതര്‍ ഉത്പന്നങ്ങള്‍, കളിപ്പാട്ടങ്ങള്‍, ആയുര്‍വ്വേദ ഉത്പന്നങ്ങളായ സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, സോപ്പുകള്‍, അരിഷ്ടങ്ങള്‍ തുടങ്ങിയവയും മേളയില്‍ ലഭ്യമാണ്.

31 വരെ തുടരുന്ന മേളയില്‍ ഖാദി തുണിത്തരങ്ങള്‍ക്ക് 30 ശതമാനം റിബേറ്റും ഫര്‍ണിച്ചറിന് 10 ശതമാനം കിഴിവും ലഭിക്കും. ഖാദി എംപോറിയത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.ടി. ശേഖര്‍ മേളയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സര്‍വ്വോദയ സംഘം വൈസ് പ്രസിഡന്റ് പി.വിശ്വന് അധ്യക്ഷത വഹിച്ചു. പി. അനില്‍, എംപോറിയം മാനേജര്‍ എം.കെ ശ്യാം പ്രസാദ്, അസിസ്റ്റന്റ് മാനേജര്‍ ടി. ഷൈജു എന്നിവര്‍ സംസാരിച്ചു.

