മാലിന്യ സംഭരണ കേന്ദ്രത്തിനെതിരെ ഒപ്പുശേഖരണം നടത്തി

കൊയിലാണ്ടി: അരിക്കുളം – നടേരി റോഡിൽ പള്ളിക്കൽ കനാൽ സൈഫണിന് സമീപം മാലിന്യ സംഭരണ കേന്ദ്രം സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ ജനകീയ ഒപ്പുശേഖരണം നടത്തി. അരിക്കുളത്ത് കലാ -സാംസ്കാരിക പരിപാടികൾ നടത്തി വരുന്ന ജലസേചന വകുപ്പിന്റെ പുറമ്പോക്ക് ഭൂമിയിലാണ് പ്ളാസ്റ്റിക്ക് – ഇ- വേയ്സ്റ്റ് സംഭരണ കേന്ദ്രം സ്ഥാപിക്കാൻ നീക്കം നടക്കുന്നത്.
അംഗൻവാടി, എൽ.പി.സ്കൂൾ, ഗ്രന്ഥശാല ഇവ ഉൾക്കൊള്ളുന്ന ജനവാസ കേന്ദ്രത്തിൽ ഇത് സ്ഥാപിക്കുന്നത് ഭാവിയിൽ ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് കർമസമിതി ഭാരവാഹികൾ പറഞ്ഞു. ടി.എം.പ്രതാപചന്ദ്രൻ, ടി.കെ.മജീദ്, ടി.എം.സുകുമാരൻ മാസ്റ്റർ, മഠത്തിൽ സുകുമാരൻ എന്നിവർ നേതൃത്വം നൽകി.

