മാലിന്യ പ്രശ്നം: യുവമോർച്ച കൊയിലാണ്ടി നഗരസഭാ ഓഫീസ് ഉപരോധിച്ചു.

കൊയിലാണ്ടി: നഗരം മാലിന്യങ്ങൾ നിറഞ്ഞ് കൂമ്പാരമായിട്ടും ഹരിത നഗരമായി പ്രഖ്യാപിച്ച് കൊയിലാണ്ടിയെ അപഹസിച്ചതിൽ പ്രതിഷേധിച്ച് യുവമോർച്ചാ പ്രവർത്തകർ മാലിന്യവുമായി നഗരസഭാ ഓഫീസ് ഉപരോധിച്ചു.
ഉപരോധസമരം ബി. ജെ. പി. നിയോജക മണ്ഡലം പ്രസിഡണ്ട് അഡ്വ. വി. സത്യൻ ഉൽഘാടനം ചെയ്തു. ടി.കെ.പത്മനാഭൻ, വി.കെ.മുകുന്ദൻ, അഖിൽ പന്തലായനി, ജയൻ കാപ്പാട്, അതുൽ പെരുവെട്ടൂർ, മനോജ് വിരുന്നു കണ്ടി, സംജിത്, അഭിൻ എന്നിവർ
സംസാരിച്ചു.

