മാല മോഷണ കേസിലെ പ്രതിയെ പിടികൂടി

കൊയിലാണ്ടി: കൊയിലാണ്ടിയിൽ മാല മോഷണവുമായി ബന്ധപപെട്ട് പോലീസ് അന്വേഷിക്കുന്ന പ്രതിയെ പിടികൂടി. കോയമ്പത്തൂർ മരുതമലൈ അമ്പലത്തിന് സമീപം വീരകേരളം സ്വദേശി ശാന്തി (48) യെയാണ് പിടികൂടിയത്. തിരൂർ റെയിൽവെ സ്റ്റേഷൻ പുറമ്പോക്കിൽ താമസിച്ചുവരികയായിരുന്നു പ്രതി.
കൊയിലാണ്ടി സ്റ്റാന്റിൽ വെച്ച് ബുഷ്റ എന്ന യുവതിയുടെ മൂന്നര പവന്റെ മാലയും, ഫുട്പ്പാത്തിലൂടെ സഞ്ചരിക്കുകയായിരുന്ന ദേവിയുടെ 3 പവൻ മാലയും മോഷ്ടിച്ച കേസിലെ പ്രതിയാണ്.

പ്രിൻസിപ്പൾ എസ്. ഐ സി. കെ. രാജേഷ്, ജൂനിയർ എസ്. ഐ. വിജേഷ്, ബാബുരാജൻ, WPC സിനി പി, വിജില, അബ്ദുൾ നാസർ തുടങ്ങിയവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.
Advertisements

