മാന്ത്രിക വിളംമ്പര വിസ്മയ യാത്ര നടത്തി
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഈസ്റ്റ് യു.പി.സ്കൂൾ 105 മത് വാർഷികത്തോടനുബന്ധിച്ച് സ്കൂൾ ചുമരിൽ കുട്ടികൾ തീർത്ത ചിത്രത്തിന് യു.കെ.രാഘവൻ മാസ്റ്റർ, പ്രശാന്ത് തുടങ്ങിയവർ നിറം നൽകി. ജില്ലാ പഞ്ചായത്ത് മെമ്പർ എം.എം. വേലായുധൻ ഉൽഘാടനം ചെയ്തു. യുവമാന്ത്രികൻ ശ്രീജിത്ത് വിയ്യൂർ കണ്ണുകെട്ടി ബൈക്കോടിച്ച് വിളംമ്പര വിസ്മയറാലി നടത്തി.
കൊയിലാണ്ടി എസ്.ഐ. കെ. സുമിത്ത് കുമാർ, ഫ്ലാഗ് ഓഫ് ചെയ്തു. എ.ഇ.ഒ. ജവഹർ മനോഹർ, ജയശ്രീ കിഴക്കയിൽ, കെ. തങ്കമണി, കെ.കെ.സുരേഷ് കുമാർ, പി.പി. രാജൻ, കെ. രാമകൃഷ്ണൻ, പി.കെ. ഷാജി, കെ. നാരായണൻ, തുടങ്ങിയവർ സംസാരിച്ചു.

