മാനോളി താഴെ പാടശേഖരത്തിൽ തരിശുനില നെൽകൃഷി നടീൽ ഉത്സവം
മൂടാടി ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡ് മാനോളി താഴെ പാടശേഖരത്തിൽ കാർഷിക കൂട്ടായ്മയുടെ നേതൃത്വത്തിൽ നടത്തുന്ന തരിശുനില നെൽകൃഷി പദ്ധതിയുടെ നടീൽ ഉത്സവം മാനോളി പാടശേഖരത്ത് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. മൂടാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി കെ. ശ്രീകുമാർ അദ്ധ്യക്ഷതവഹിച്ചു. മൂടാടി പഞ്ചായത്ത് കൃഷി ഓഫീസർ ഷഹീർ പദ്ധതി വിശദീകരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വികസന സമിതി ചെയർമാൻ കെ. ജീവാനന്ദൻ മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്ത് അംഗം ചൈത്ര വിജയൻ, പഞ്ചായത്ത് വികസന സമിതി ചെയർപേഴ്സൺ അഖില, എസ് എ ആർ ബി ടി എം ഗവൺമെന്റ് കോളേജ് പ്രിൻസിപ്പൾ സി വി ഷാജി, പാടശേഖര സമിതി അംഗങ്ങൾ പ്രമുഖ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പങ്കെടുക്കുന്നു പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെയും മൂടാടി ഗ്രാമപ്പഞ്ചായത്തിന്റെ യും തരിശുനില നെൽ കൃഷി വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് 20ഏക്കറിൽ ഇവിടെ കൃഷി ചെയ്യുന്നത് പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു ഉദ്ഘാടന പരിപാടിയിലും തുടർന്നുo നിങ്ങളുടെ സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു സ്വാഗതം ഗ്രാപഞ്ചായത്തംഗം.
