മാധ്യമപ്രവര്‍ത്തകന്റെ മകനെ അഞ്ചംഗ സംഘം കൊലപ്പെടുത്തി

നളന്ദ: മാധ്യമപ്രവര്‍ത്തകന്റെ മകനെ അഞ്ചംഗ സംഘം കൊലപ്പെടുത്തി. ബീഹാറിലെ നളന്ദയിലാണ് സംഭവം. ഹര്‍ണോത് പൊലീസ് സ്റ്റേഷന് പരിധിയിലെ ഹസന്‍പുര്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്. ദൈനിക് ഹിന്ദുസ്ഥാന്‍ എന്ന മാധ്യമ സ്ഥാപനത്തിന്റെ നളന്ദ ബ്യൂറോ ചീഫ് അശുതോഷ് കുമാര്‍ ആര്യയുടെ മകന് 15 കാരനായ അശ്വിനി കുമാറാണ് കൊല്ലപ്പെട്ടത്.
ഹര്‍ണോത് നഗരത്തിലാണ് അസുതോഷ് താമസിക്കുന്നത്. മകന് മുത്തശ്ശിക്കൊപ്പം ഹസന്‍പുര്‍ ഗ്രാമത്തിലായിരുന്നു താമസിച്ചിരുന്നത്. കൊല്ലപ്പെട്ട കുട്ടിക്ക് ഭിന്ന മാനസികശേഷിയാണ്. കൊലപാതകത്തിന്റെ പിന്നിലെ കാരണം വ്യക്തമായിട്ടില്ല. അഞ്ച് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പ്രതികളെ പ്രകോപിപ്പിക്കുന്ന വിധം കുട്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടാകാമെന്നാണ് പൊലീസ് കരുതുന്നത്.

കേസ് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. മൃതദേഹത്തില്‍ ശാസ്ത്രീയ പരിശോധനകള്‍ നടത്തും. സാമ്ബിളുകള്‍ ഫോറന്‍സിക് ലാബിലയച്ച് പരിശോധിക്കും.

