മഹീന്ദ്രയുടെ മിനി ബൊലേറോയ്ക്കായി കാത്തിരിക്കൂ!
ഇന്ത്യയിലെ മുൻനിര എസ്യുവി നിർമാതാവായ മഹീന്ദ്ര ബൊലേറോയുടെ ചെറു പതിപ്പ് ഇറക്കാനുള്ള ഒരുക്കത്തിലാണ്. നാല് മീറ്ററിലധികം നീളമുള്ള എസ്യുവികളിൽ ഈടാക്കുന്ന അധിക ടാക്സിൽ നിന്നും ഒഴിവായി കിട്ടാനാണ് കമ്പനി ഈ തീരുമാനം കൈകൊണ്ടിട്ടുള്ളത്.
ദില്ലിയിൽ രണ്ട് ലിറ്റർ ഡീസൽ എൻജിന് മുകളിലുള്ള എല്ലാ വാഹനങ്ങൾക്കും ഗവൺമെന്റ് തടയിട്ടതോടെയാണ് 1.9 ലിറ്റർ എൻജിനുകൾ ഉൾപ്പെടുത്തിയിട്ടുള്ള സ്കോർപ്പിയോ, എക്സ്യുവി 500 മോഡലുകളെ അവതരിപ്പിച്ചത്. അതുകൊണ്ട് ചെറു ബൊലേറോയിലും ഇക്കാരണത്താൽ 2 ലിറ്ററിന് താഴെയുള്ള എൻജിൻ തന്നെയായിരിക്കും ഉൾപ്പെടുത്തുന്നത്.

2.5ലിറ്റർ ഡീസൽ എൻജിനാണ് നിലവിലെ നാല് മീറ്ററിലധികം നീളമുള്ള മോഡലിൽ ഉപയോഗിച്ചിരിക്കുന്നത്

മേൽപറഞ്ഞ രണ്ട് കാരണങ്ങൾ കണക്കിലെടുത്ത് കൊണ്ട് 1.5 ലിറ്റർ എൻജിനായിരിക്കും ഇറങ്ങാൻ പോകുന്ന ഈ ചെറു പതിപ്പിൽ ഉപയോഗിക്കുക.

സബ്-ഫോർ മീറ്റർ റേഞ്ചിൽ നിർമാണം നടക്കുന്ന പുതിയ ബൊലേറോയ്ക്ക് യു108 എന്ന കോഡ് നാമമാണിപ്പോൾ നൽകിയിട്ടുള്ളത്.
ടിയുവി300, കെയുവി100, നൂവെസ്പോർട് എന്നിവയാണ് മഹീന്ദ്രയുടെ സബ്-ഫോർ മീറ്റർ കാറ്റഗറിയിൽ പെടുന്ന മറ്റ് വാഹനങ്ങൾ.
ഈ വർഷാവസാനത്തോടെയായിരിക്കും ബൊലേറോയുടെ ചെറു പതിപ്പിനെ വിപണിയിൽ എത്തുക. 25,000 യൂണിറ്റുകളുടെ നിർമാണത്തിനാണ് കമ്പനിയിപ്പോൾ പദ്ധതിയിട്ടിട്ടുള്ളത്.
വിപണിയിൽ എത്തി ദശകങ്ങൾ തികച്ച ബൊലേറോയുടെ 7,000 യൂണിറ്റുകളാണ് മാസം തോറും വില്ക്കപ്പെട്ടിരുന്നത്
ബ്രാന്റ് മൂല്യത്തിന് ഇടിവൊന്നും സംഭിവിക്കാതെ അതെ അളവിലുള്ള വില്പന പുതിയ ബൊലേറോയ്ക്കും കാഴ്ചവെക്കാൻ കഴിയുമെന്നാണ് കമ്പനി അപകാശപ്പെടുന്നത്.
