മഹിളാ കോൺഗ്രസ്സ് പ്രവർത്തകർ വായമൂടിക്കെട്ടി പ്രതിഷേധ പ്രകടനം നടത്തി

കൊയിലാണ്ടി: മഹിളാ കോൺഗ്രസ്സ് മുൻസിപ്പാൽ കമ്മറ്റിയുടെ നേത്യത്വത്തിൽ ജമ്മു കാശ്മീമീർ സംഭവത്തിൽ പ്രതിഷേധിച്ച് വായ മൂടി കെട്ടി പ്രതിഷേധ പ്രകടനം നടത്തി.
പി. രത്ന വല്ലി ,പി .പി നാണി;കെ.വി റീന, സുമതി തിരുവോണം, ശ്രീജാ റാണി, ഷിമ്പ പയറ്റുവളപ്പിൽ, രമ്യമനോജ് തുടങ്ങിയവർ നേത്യത്വം നൽകി. തുടർന്ന് നടന്ന യോഗം കെ .പി സി നിർവ്വാക സമിതി അംഗം യു. രാജീവൻ ഉദ്ഘാടനം ചെയ്തു. വി.വി സുധാകരൻ ,നടേരി ഭാസ്കരൻ ,കേളോത്ത് വത്സരാജ് എന്നിവർ സംസാരിച്ചു.
