KOYILANDY DIARY.COM

The Perfect News Portal

മഹാത്മജി ഗ്രന്ഥാലയം വിമുക്ത ഭടന്മാരെയും സേവന രംഗത്തെ പ്രമുഖരെയും ആദരിച്ചു

പേരാമ്പ്ര: കിഴക്കന്‍ പേരാമ്പ്ര വിളയാട്ടു കണ്ടിമുക്ക് മഹാത്മജി ഗ്രന്ഥാലയം സ്വാതന്ത്യദിനത്തിന്റെ ഭാഗമായി 30 വിമുക്ത ഭടന്‍മാരെയും ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ ശ്രദ്ധേയമായ സംഭാവന നല്‍കിയ ഡോ.സി .എച്ച്‌. ഇബ്രാഹിം കുട്ടി, സേവനമേഖലയില്‍ മികച്ച സംഭാവന നല്‍കിയ പി.സി. മോഹനന്‍ എന്നിവരെയും ആദരിച്ചു . ഗ്രന്ഥശാല പ്രസിഡന്റ് ഉമ്മര്‍ തണ്ടോറ അദ്ധ്യക്ഷത വഹിച്ചു.

വാര്‍ഡ് മെമ്പര്‍മാരായ ഇ.വി . മധു, പി.ആര്‍. സാവിത്രി, ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കെ.നാരായണന്‍, പി.അച്ചുതന്‍, പൂളക്കണ്ടി കുഞ്ഞമ്മത്, വി.ഗോപി ,സി.കെ. ബാലകൃഷ്ണന്‍, കെ.കെ. ഇബ്രായി, വേണുഗോപാല്‍, കിഴക്കേടത്ത് ഇബ്രായി, കെ.സി.സുരേഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സത്യന്‍ കാരയാട് ക്ലാസെടുത്തു.

Share news

Leave a Reply

Your email address will not be published. Required fields are marked *