മസാലദോശയില്‍ വണ്ട്: ഹോട്ടല്പൂട്ടിച്ചു

കോഴിക്കോട്: മസാലദോശയില്‍ ചത്ത വണ്ടിനെകണ്ടെത്തിയതിനെത്തുടര്ന്ന് കോര്പ്പറേഷന് ഓഫീസിനു സമീപത്തെ ശ്രീ വെങ്കിടേഷ് ലഞ്ച്ഹോം ആരോഗ്യവിഭാഗം പൂട്ടിച്ചു. കോഴിക്കോട് ബീച്ചാസ്പത്രിയിലെ ഒപ്ടോമെട്രി ട്രെയിനിങ് വിദ്യാര്‍ഥി രാവിലെ കഴിച്ച മസാലദോശയിലാണ് വണ്ടിനെക്കണ്ടത്. ദോശ പകുതിയോളം കഴിച്ചപ്പോഴാണ് കണ്ടത്. വണ്ട് മസാലയ്ക്കകത്ത് തന്നെയായിരുന്നു. സംഭവത്തെത്തുടര്‍ന്ന് വിദ്യാര്‍ഥികള്‍ ജില്ലാമെഡിക്കല്‍ ഓഫീസര്‍ക്ക് പരാതി നല്കി.ഇതിനുപിന്നാലെ കോര്പ്പറേഷന് ആരോഗ്യവിഭാഗം പരിശോധന നടത്തി ഹോട്ടല്‍ പൂട്ടിച്ചു. നേരത്തെ ഇവിടെനിന്ന് പഴകിയ ഭക്ഷണം പിടിച്ചിരുന്നു. അന്ന് പിഴ ഈടാക്കിയിരുന്നെന്ന് ആരോഗ്യ സ്ഥിരം സമിതി ചെയര്മാന് കെ.വി. ബാബുരാജ് പറഞ്ഞു.
