മഴക്കെടുതിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാലു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും: മുഖ്യമന്ത്രി

തിരുവനന്തപുരം: മഴക്കെടുതിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നാലു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും. കേന്ദ്ര ചട്ടങ്ങള്‍ അനുസരിച്ചാണ് നാലു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്. ഇതില്‍ കൂടുതല്‍ തുക നല്കാന് സര്‍ക്കാര്‍ സന്നദ്ധമാണ്.
പക്ഷേ കേന്ദ്രസര്‍ക്കാരിന്റെ ചില നയങ്ങള്‍ ഇതിന് തടസമാണെന്നും മുഖ്യമന്ത്രി അറിയിച്ചു. കാലവര്‍ഷക്കെടുതികള്‍ നേരിടുന്നതിന് യുദ്ധകാലടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിച്ച് വരികയാണ്. ജില്ല ഭരണകൂടങ്ങള്‍ക്ക് ഇതുസംബന്ധിച്ച് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു.

നാളെ പ്രധാനമന്ത്രിയുമായി നടത്തുന്ന കൂടിക്കാഴ്ചയില്‍ ഇക്കാര്യം അറിയിക്കാനും മന്ത്രിസഭ യോഗത്തില്‍ ധാരണയായി.ദുരിതാശ്വാസ ക്യാംപുകളില്‍ മതിയായ സൗകര്യം ഉറപ്പുവരുത്താനും അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിനു ആശുപത്രികളെ സജ്ജമാക്കാനും ജില്ല ഭരണകൂടങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയതായും മുഖ്യമന്ത്രി അറിയിച്ചു.

കാലവര്‍ഷത്തെ തുടര്‍ന്നുണ്ടായ നാശനഷ്ങ്ങളുടെ വിശദമായ കണക്കെടുക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മന്ത്രിസഭ യോഗത്തിലാണ് ഈ തീരുമാനം.

