KOYILANDY DIARY.COM

The Perfect News Portal

മല്ലപ്പള്ളിയിലെ ഒന്‍പത് വയസ്സുകാരിയുടെ മരണം എച്ച്‌വണ്‍ എന്‍വണ്‍ മൂലമെന്ന് സ്ഥിരീകരണം

കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിരിക്കെ കഴിഞ്ഞ ദിവസം മരിച്ച പത്തനംതിട്ട മല്ലപ്പള്ളി സ്വദേശിയായ ഒന്‍പത് വയസുകാരിയുടെ മരണം എച്ച്‌ വണ്‍ എന്‍ വണ്‍ മൂലമാണെന്ന് സ്ഥിരീകരിച്ചു.

എച്ച്‌ വണ്‍ എന്‍ വണ്‍ സ്ഥിരികരിച്ചതിനാല്‍ പനിക്കെതിരെ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ നിര്‍ദ്ദേശം നല്‍കി.

പത്തനംതിട്ടയിലെ മല്ലപ്പള്ളി സ്വദേശിയായ ഒമ്ബതു വയസുകാരി കഴിഞ്ഞ ദിവസമാണ് കോട്ടയം മെഡിക്കല്‍ കോളേജാശുപത്രിയില്‍ മരിച്ചത്. കടുത്ത പനിയെ തുടര്‍ന്നാണ് പെണ്‍കുട്ടിയേ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്.

Advertisements

തുടര്‍ന്ന് പനി മൂര്‍ച്ഛിച്ച്‌ പെണ്‍കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു.തുടര്‍ന്ന് നടന്ന വിശദമായ പരിശോധനയിലാണ് കുട്ടിയുടെ മരണം എച്ച്‌1 എന്‍1 മൂലമാണെന്ന് സ്ഥിരീകരിച്ചത്.

പനി ബാധിതരുടെ എണ്ണം കൂടാന്‍ സാധ്യത ഉള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.എച്ച്‌ വണ്‍ എന്‍ വണ്‍ വായുവിലൂടെ പകരുന്നതിനാല്‍ കടുത്ത പനി, ചുമ, തൊണ്ടവേദന, ശരീര വേദന, ക്ഷീണം, ഛര്‍ദി തുടങ്ങിയ ആദ്യഘട്ടത്തിലെ ലക്ഷണങ്ങള്‍ ശ്രദ്ധിക്കണമെന്നും ഗര്‍ഭിണികള്‍, ശ്വാസകോശ രോഗമുളളവര്‍, ഹൃദയ സംബന്ധമായ രോഗമുള്ളവര്‍, പ്രമേഹ രോഗികള്‍, കാന്‍സര്‍ രോഗികള്‍, പ്രായാധിക്യമുള്ളവര്‍ എന്നിവര്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും. സ്വയം ചികിത്സ നടത്തരുത് എന്നും ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Share news

Leave a Reply

Your email address will not be published. Required fields are marked *